Posted On
date_range Updated On
date_range ആസ്ട്രേലിയൻ ഓപ്പൺ: ബൊപ്പണ്ണ സഖ്യം മൂന്നാം റൗണ്ടിൽ
മെൽബൺ: ആസ്ട്രേലിയൻ ഓപ്പൺ പുരുഷ ഡബ്ൾസിൽ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയും ആസ്ട്രേലിയൻ താം മാത്യു എബ്ഡനും മൂന്നാം റൗണ്ടിൽ കടന്നു.
ആസ്ട്രേലിയൻ ജോഡികളായ ജോൺ മിൽമാൻ-എഡ്വേർഡ് വിന്‍റർ എന്നിവരെ നേരിട്ടുള്ള സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. ഒരു മണിക്കൂർ മാത്രം നീണ്ട പോരാട്ടത്തിൽ 6-2, 6-4 എന്ന സ്കോറിനായിരുന്നു ജയം. മത്സരത്തിൽ ഉടനീളം 43കാരനായ ബൊപ്പണ്ണയുടെയും എബ്ഡന്‍റെയും ആധിപത്യമായിരുന്നു.
മൂന്നാം റൗണ്ടിൽ 14ാം സീഡ് ഡച്ച്-ക്രൊയേഷ്യൻ സഖ്യമായ വെസ്ലി കൂൽഹോഫ്, നികോള മെക്ടിക് എന്നിവരെ നേരിടും. നേരത്തെ, ജെയിംസ് ഡക്ക്വർത്ത്-മാർക് പോൾമാൻസ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ബൊപ്പണ സഖ്യം രണ്ടാം റൗണ്ടിൽ കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.