Posted On
date_range Updated On
date_range ചൈന ഓപൺ: സിന്നറിനെ വീഴ്ത്തി അൽകാരസ് ചാമ്പ്യൻ
ബെയ്ജിങ്: ലോക ഒന്നാം നമ്പർ യാനിക് സിന്നറിന്റെ വിജയക്കുതിപ്പിന് അന്ത്യമിട്ട് കാർലോസ് അൽകാരസ്. ചൈന ഓപൺ പുരുഷ സിംഗ്ൾസ് കിരീടം തേടിയിറങ്ങിയ ഇറ്റലിക്കാരനെ ഇഞ്ചോടിഞ്ച് ഫൈനൽ പോരാട്ടത്തിൽ തറപറ്റിച്ച് സ്പാനിഷ് സൂപ്പർ താരം.
സ്കോർ: 6-7 (6), 6-4, 7-6 (3). നിലവിലെ ചാമ്പ്യനായിരുന്ന സിന്നറിന്റെ 14 മത്സരങ്ങളിലെ അപരാജിത യാത്രക്ക് ഇതോടെ അന്ത്യമായി. മൂന്നാം നമ്പറുകാരനായ അൽകാരസിന് ഈ വർഷം സിന്നർക്കെതിരായ മൂന്ന് മത്സരത്തിലും ജയിക്കാനും കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.