പാരിസ്: കരുത്തും കളിയഴകും സമം ചേർന്ന പ്രകടനവുമായി റൊളാങ് ഗാരോസിനെ ആവേശത്തേരിലേറ്റി കാർലോസ് അൽകരാസിന് ഫ്രഞ്ച് ഓപണിൽ ഗ്രാൻഡ് തുടക്കം.
ഇറ്റാലിയൻ താരം ഗിലിയോ സെപ്പിയേരിയെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയാണ് നിലവിലെ ചാമ്പ്യൻ കിരീടത്തുടർച്ചയിലേക്ക് ആദ്യ ചുവട് വെച്ചത്. കളിമൺ കോർട്ടിലെ താരരാജാവ് റാഫേൽ നദാൽ കുറിച്ച തുടർച്ചയായ കിരീടനേട്ടമെന്ന റെക്കോഡിലേക്ക് കണ്ണുംനട്ടാണ് നാട്ടുകാരനായ അൽക്കരാസ് ഇത്തവണ പാരിസിൽ അങ്കം കുറിക്കുന്നത്. 2019, 2020 വർഷങ്ങളിൽ നദാലായിരുന്നു പാരിസ് ഓപൺ ചാമ്പ്യൻ.
ആൽബർട്ട് റാമോസിനെ വീഴ്ത്തി കാസ്പർ റൂഡും (6-3, 6-4, 6-2) രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. അമേരിക്കൻ താരം ടെയ്ലർ ഫ്രിറ്റ്സ് നാലു സെറ്റ് പോരാട്ടത്തിൽ ഡാനിയൽ ആൾട്ട്മെയറോട് തോറ്റപ്പോൾ ഒരു മണിക്കൂർ തികച്ചെടുക്കാതെ ജെസിക്ക മനേരോക്ക് മുന്നിൽ എമ്മ നവാരോയും തോൽവി സമ്മതിച്ചു.
വനിതകളിൽ മുൻനിര താരം ഇഗ സ്വിയാറ്റെക് അനായാസ ജയവുമായി അടുത്ത റൗണ്ടിലെത്തി. റെബേക്ക സ്രാംകോവയെ 6-3, 6-3നാണ് തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.