Posted On
date_range Updated On
date_range ആസ്ട്രേലിയൻ ഓപൺ; വാക്സിനെടുക്കാത്ത ദ്യോകോ ഒ.കെ; ഇന്ത്യക്കാരൻ അമൻ ദാഹിയക്ക് നോ
പുണെ: വാക്സിനെടുക്കാത്ത നിലവിലെ ചാമ്പ്യൻ നൊവാക് ദ്യോകോവിച്ചിന് മെഡിക്കൽ ഇളവ് അനുവദിച്ച ആസ്ട്രേലിയൻ ഓപണിൽ വാക്സിനെടുക്കാത്തതിന് പ്രവേശനം നിഷേധിക്കപ്പെട്ട് ഇന്ത്യൻ താരം. ഇന്ത്യയുടെ 17കാരനായ കൗമാര താരം അമൻ ദാഹിയക്കാണ് ഇതേ കാരണംപറഞ്ഞ് പ്രവേശനം നിഷേധിക്കപ്പെട്ടത്.
ഇന്ത്യയിൽ കൗമാരക്കാർക്ക് വാക്സിൻ കഴിഞ്ഞ ദിവസമാണ് നൽകിത്തുടങ്ങിയത്. പുറംരാജ്യങ്ങളിലെത്തി വാക്സിനെടുക്കാൻ ശ്രമം നടത്തിയെങ്കിലും സാമ്പത്തിക പ്രയാസം കുരുക്കായി. ലോക 78ാം നമ്പർ താരത്തിന്റെ പരിശീലകൻ ജിഗ്നേഷ് റാവൽ ഇതിനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.