തിരുവനന്തപുരം: 67ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗ്യചിഹ്നം പുറത്തിറങ്ങി. തങ്കു എന്ന മുയലാണ് ഈ മാസം 21 മുതൽ 28 വരെ തലസ്ഥാനത്തെ 12 വേദികളിലായി നടക്കുന്ന കായികമാമാങ്കത്തിന്റെ ഭാഗ്യശ്രീ. ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണാണ് മേളയുടെ ബ്രാൻഡ് അംബാസഡർ.
ഒളിമ്പിക്സ് മാതൃകയില്‍ നടക്കുന്ന മേളയില്‍ അണ്ടര്‍ 14, 17, 19 കാറ്റഗറികളിലായി 20,000 കായിക പ്രതിഭകള്‍ മാറ്റുരക്കുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളും മേളയിൽ പങ്കെടുക്കും.
സെന്‍ട്രല്‍ സ്റ്റേഡിയമാണ് പ്രധാന വേദി. ആറായിരത്തിലധികം കുട്ടികളെ ഈ വേദിയില്‍ ഉൾക്കൊള്ളാനാകും. കായിമേളയുടെ വിളബംരമോതി ദീപശിഖാ പ്രയാണം സംഘടിപ്പിക്കും. കഴിഞ്ഞ വർഷത്തെ സ്കൂള്‍ ഒളിമ്പിക്സ് വേദിയായ മഹാരാജാസ് ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച് സെൻട്രൽ സ്റ്റേഡിയത്തിൽ സമാപിക്കുന്ന രീതിയിലാകും പ്രയാണം. ഉദ്ഘാടന ചടങ്ങിനൊപ്പമുള്ള മാര്‍ച്ച് പാസ്റ്റില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ ഉള്‍പ്പെടെ 4500 പേര് പങ്കെടുക്കും. മത്സരങ്ങളുടെ ലൈവ് ടെലികാസ്റ്റ് കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി ഉണ്ടാകും.
കേരള സിലബസിൽ പഠിക്കുന്ന യു.എ.ഇയിലെ ഏഴ് സ്കൂളുകളിലെ കുട്ടികൾ ഇത്തവണയും മേളയുടെ ഭാഗമാകും. കഴിഞ്ഞ വര്‍ഷം ആണ്‍കുട്ടികള്‍ മാത്രമാണ് പങ്കെടുത്തതെങ്കില്‍ ഇത്തവണ പെണ്‍കുട്ടികളുമുണ്ടെന്ന് മന്ത്രി അറിയിച്ചു. തങ്കുവിന്റെ പ്രകാശനം മന്ത്രി വി. ശിവൻകുട്ടിയും സ്കൂള്‍ ഒളിമ്പിക്സിന്റെ പ്രമോ വീഡിയോ പ്രകാശനം മന്ത്രി ജി.ആര് അനിലും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.