എസ്. രാജീവ്
തിരുവനന്തപുരം: കേരള ഒളിമ്പിക് അസോസിയേഷന് സെക്രട്ടറി ജനറലും കേരള അക്വാട്ടിക്സ് അസോസിയേഷൻ പ്രസിഡന്റും ലോക അക്വാട്ടിക്സിന്റെ അന്താരാഷ്ട്ര നീന്തല്‍ ഒഫീഷ്യലുമായ എസ്. രാജീവ് ലോക അക്വാട്ടിക്സ് ടെക്നിക്കല്‍ സ്വിമ്മിങ് കമ്മിറ്റിയിലേക്ക് നിയമിതനായി. സിംഗപ്പൂരില്‍ നടന്ന ലോക അക്വാട്ടിക്സ് കോണ്‍ഗ്രസിലാണ് പ്രഖ്യാപനം. വീരേന്ദ്ര നാനാവതിക്ക് ശേഷം ഈ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ്.
തിരുവനന്തപുരം പിരപ്പന്‍കോട് പുന്നപുരം സ്വദേശിയായ രാജീവ് 1988 മുതല്‍ സ്വിമ്മിങ് ഫെഡറേഷന് ഓഫ് ഇന്ത്യ അംഗവും ലോക അക്വാട്ടിക്സിന്റെ അന്താരാഷ്ട്ര ടെക്നിക്കല്‍ ഒഫീഷ്യലുമാണ്. ഒളിമ്പിക്സ്, ലോക ചാമ്പ്യന്‍ഷിപ്, ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസ്, വേള്‍ഡ് യൂനിവേഴ്സിറ്റി ഗെയിംസ്, ഈസ്റ്റ് ഏഷ്യന്‍ ഗെയിംസ് തുടങ്ങി നിരവധി അന്താരാഷ്ട്ര മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്. ഭാര്യ: ഇന്ദു. മകള്‍: ദേവി രാജീവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.