‘യഥാർത്ഥ ഇതിഹാസം’; സ്റ്റുവർട്ട് ബ്രോഡിന് ആശംസകളുമായി യുവരാജ് സിങ്

അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കുന്ന ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച ബൗളർമാരിലൊരാളായ സ്റ്റുവർട്ട് ബ്രോഡിന് ഹൃദ്യമായ കുറിപ്പുമായി മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. ഇപ്പോൾ നടക്കുന്ന ആഷസ് പരമ്പരയിലെ അവസാന മത്സരത്തിന് ശേഷമാകും ബ്രോഡ് ക്രിക്കറ്റിൽ നിന്നും വിരമിക്കുക.

കഴിഞ്ഞ ദിവസം ടെസ്റ്റ് കരിയറിൽ 600 വിക്കറ്റ് തികച്ചുകൊണ്ട് ചരിത്രം കുറിച്ച 37-കാരന്റെ പെട്ടന്നുള്ള വിരമിക്കൽ തീരുമാനം ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം നോക്കി കാണുന്നത്. നിരവധി താരങ്ങൾ ബ്രോഡിന് ആശംസകളും നല്ലാ ഭാവിയും നേർന്ന് രംഗത്തുവന്നിട്ടുണ്ട്. ​ബ്രോഡിനെ ടി20 ലോകകപ്പിൽ ഒരോവറിൽ ആറ് സിക്സിന് പറത്തിയ ഓൾറൗണ്ടർ യുവരാജ് സിങ്ങും മനോഹരമായ കുറിപ്പ് പങ്കുവെച്ചു.

‘‘ടേക് എ ബൗ ബ്രോഡ്

അവിശ്വസനീയമായ ടെസ്റ്റ് കരിയറിന് അഭിനന്ദനങ്ങൾ 🏏👏 ഏറ്റവും മികച്ചതും എല്ലാവരും ഭയപ്പെടുന്നതുമായ റെഡ് ബാൾ ബൗളർമാരിൽ ഒരാളും യഥാർത്ഥ ഇതിഹാസവും!

നിങ്ങളുടെ യാത്രയും നിശ്ചയദാർഢ്യവും വളരെ പ്രചോദനാത്മകമാണ്. ബ്രോഡിയുടെ അടുത്ത ലെഗിന് ആശംസകൾ!’’ 🙌🏻 - യുവരാജ് കുറിച്ചു.

ഇംഗ്ലണ്ടിന് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റ് തികക്കുന്ന രണ്ടാമത്തെ ബൗളറാണ് ബ്രോഡ്. 600 വിക്കറ്റുകൾ നേടി ഈ റെക്കോർഡ് സ്വന്തമാക്കിയ ലോകത്തെ രണ്ടാമത്തെ ഫാസ്റ്റ് ബൗളർ കൂടിയാണ് അദ്ദേഹം. ഇംഗ്ലണ്ടിന്റെ ജെയിംസ് ആൻഡേഴ്സനാണ് ഇക്കാര്യത്തിൽ ഒന്നാമൻ. ഇംഗ്ലണ്ടിനായി 167 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ബ്രോഡ് 602 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 121 ഏകദിനങ്ങളിൽ നിന്നായി 178 വിക്കറ്റുകളും ട്വന്റി-20 ക്രിക്കറ്റില്‍ 56 മത്സരങ്ങളിൽ 65 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Yuvraj Singh pens note for Stuart Broad on His Retirement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.