നൂർ സുൽത്താൻ (കസാഖ്സ്താൻ): ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ദീപക് പൂനിയയുടെ സ്വർണ മോഹം വെള്ളിയിലൊതുങ്ങി. പുരുഷ വിഭാഗം 86 കിലോ വിഭാഗം ഫൈനലിൽ ഇറാെൻറ സൂപ്പർതാരം ഹസൻ യസ്ദാനിയോട് തോൽവി വഴങ്ങിയാണ് ദീപകിെൻറ സ്വർണമോഹം പൊലിഞ്ഞത്. സെമിയിൽ സ്വിസ് താരത്തിനെതിരായ മത്സരത്തിനിടെ ഇടംകണ്ണിനേറ്റ പരിക്കുമായാണ് ഫൈനലിൽ ഇറങ്ങിയത്. പരിചയസമ്പന്നനായ എതിരാളികൂടിയായതോടെ അടിതെറ്റി. ഇതോടെ, സുശീൽ കുമാറിനുശേഷം ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കൊരു സ്വർണമെന്ന മോഹം പാളി.
തൊട്ടുപിന്നാലെ 61 കിലോയിൽ രാഹുൽ അവാരെ വെങ്കലം നേടി. മുൻ പാൻ അമേരിക്ക ചാമ്പ്യനായ ടെയ്ലർ ഗ്രാഫിനെ വീഴ്ത്തിയാണ് അവാരെ വെങ്കലം നേടിയത്.
ലോകഗുസ്തിയുടെ ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനത്തിനാണ് കസാഖ്സ്താൻ വേദിയായത്. ഒരു വെള്ളിയും നാലു സ്വർണവുമായി അഞ്ചു മെഡലുകൾ ഇന്ത്യൻ മല്ലന്മാർ പോക്കറ്റിലാക്കി. 2013ൽ ഒരു വെള്ളിയും രണ്ടു വെങ്കലവും നേടിയ പ്രകടനമായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ളതിൽ മികച്ച നേട്ടം. കസാഖ്സ്താനിലെ മെഡൽ ജേതാക്കളായ അഞ്ചിൽ നാലുപേർ ഒളിമ്പിക്സ് യോഗ്യതയും നേടി. വിനേഷ് ഫോഗട്ട്, ബജ്റങ് പൂനിയ, രവികുമാർ ദാഹിയ എന്നിവരാണ് ഇന്ത്യയുടെ മറ്റു മെഡൽ ജേതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.