ലോക വനിത ബോക്​സിങ്:​ സോണിയ ചഹൽ ക്വാർട്ടറിൽ

ന്യൂഡൽഹി: മുൻ ബൾഗേറിയൻ ലോകചാമ്പ്യൻ സ്​റ്റാൻമിറ പെട്രോവയെ ഇടിച്ചിട്ട്​ ഇന്ത്യയുടെ സോണിയ ചഹൽ ലോക വനിത ബോക്​സിങ്​ ക്വാർട്ടറിലേക്ക്​. 57 കിലോ വിഭാഗത്തിലാണ്​ സോണി ടോപ്​ സീഡ്​ താരത്തെ വീഴ്​ത്തിയത്​ (3-2). 2014ലെ ​േലാകചാമ്പ്യനായ പെട്രോവ റഫറിയുടെ തീരുമാന​ത്തിനെതിരെ പ്രതിഷേധിച്ചെങ്കിലും കാര്യമുണ്ടായില്ല.

റിങ്ങിലേക്ക്​ കുപ്പി വലിച്ചെറിഞ്ഞ്​ ഇവരുടെ കോച്ചും പ്രതിഷേധിച്ചു. റഫറിമാർ പക്ഷപാതപരമായി ​േപായൻറ്​ നൽകിയെന്ന്​ ഇവർ പറഞ്ഞു. നിയന്ത്രിച്ച അഞ്ചു​ റഫറിമാരും സോണിയക്ക്​ അനുകൂലമായാണ്​ വിധിപറഞ്ഞത്​. അതേസമയം, 75 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ സവിതി ബോറ പുറത്തായി. ​േപാളണ്ട്​ താരമാണ്​ സവിതിയെ വീഴ്​ത്തിയത്​.
Tags:    
News Summary - Women's World Boxing Championships: Sonia Chahal- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.