Posted On
date_range Updated On
date_range ആസ്ട്രേലിയൻ ഒാപൺ: യൂക്കി ഭാംബ്രി യോഗ്യതക്കരികെ
മെൽബൺ: ഇന്ത്യൻ താരം യൂക്കി ഭാംബ്രിക്ക് ആസ്ട്രേലിയൻ ഒാപൺ യോഗ്യത ഒരു ജയം മാത്രമകലെ. രണ്ടാം മത്സരത്തിൽ സ്പെയിനിെൻറ കാർലോസ് ടെബർനറിനെ തോൽപിച്ച് ഭാംബ്രി അവസാന റൗണ്ടിൽ കടന്നു. സ്പാനിഷ് താരത്തെ 6-0, 6-2 എന്ന സ്കോറിന് തോൽപിച്ചാണ് ഇന്ത്യൻ താരത്തിെൻറ കുതിപ്പ്. ഫൈനൽ റൗണ്ടിൽ കാനഡയുടെ പീറ്റർ പോളൻക്സിയാണ് ഭാംബ്രിയുടെ എതിരാളി. 2015, 2016ലും ഇതിനുമുമ്പ് ഭാംബ്രി ആസ്ട്രേലിയൻ ഒാപൺ മെയിൻ ഡ്രോയിൽ ഇടംപിടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.