Posted On
date_range Updated On
date_range വിംബ്ൾഡൺ: നദാലും സെറീനയും ക്വാർട്ടറിൽ
ലണ്ടൻ: വിംബ്ൾഡൺ ഗ്രാൻഡ്സ്ലാം ടൂർണമെൻറിൽ റാഫേൽ നദാൽ, സെറീന വില്യംസ്, സിമോണ ഹാല പ് എന്നിവർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയപ്പോൾ വനിതകളിലെ ടോപ് സീഡായ ആസ്ട്രേലിയയുടെ ആഷ്ലി ബാർത്തി തോറ്റു പുറത്തായി. ഫ്രഞ്ച് ഒാപൺ ജേത്രിയായ ബാർത്തിയെ ലോക 55ാം റാങ്കുകാരിയായ അമേരിക്കയുെട അലിസൺ റിസ്കെയാണ് അട്ടിമറിച്ചത്. സ്കോർ 6-3, 2-6, 3-6. പുരുഷന്മാരിലെ മൂന്നാം സീഡ് നദാൽ പോർചുഗലിെൻറ ജോ സുസയെ 6-2, 6-2, 6-2ന് തോൽപിച്ചാണ് ക്വാർട്ടർ ബെർത്ത് സ്വന്തമാക്കിയത്.
റെക്കോഡ് കിരീടം ലക്ഷ്യമിടുന്ന അമേരിക്കൻ താരം സെറീന വില്യംസ് സ്പെയിനിെൻറ കാർല നവാരോയെ നേരിട്ടുള്ള സെറ്റുകൾക്ക് അനായാസം മറികടന്നു. സ്കോർ 6-2, 6-2. അട്ടിമറികളുമായി പ്രീക്വാർട്ടറിലെത്തിയ അമേരിക്കയുടെ വണ്ടർ ഗേൾ കോറി ഗഫിെൻറ തേരോട്ടം റുമേനിയയുടെ ലോക ഏഴാം നമ്പർ സിമോണ ഹാലപ് അവസാനിപ്പിച്ചു(6-3, 6-3).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.