Posted On
date_range Updated On
date_range ഫ്രഞ്ച് ഒാപൺ: ചൈനയുടെ 91ാം നമ്പർ താരത്തോട് തോറ്റ് വീനസ് പുറത്ത്
പാരിസ്: ഫ്രഞ്ച് ഒാപണിലെ ആദ്യ അട്ടിമറിയിൽ മുൻനിരക്കാരിയായ വീനസ് വില്യംസ് പുറത്ത്. ചൈനയുടെ 91ാം നമ്പർ താരമായ കിയാങ് വാങ്ങിന് മുന്നിൽ നേരിട്ടുള്ള രണ്ട് സെറ്റിനായിരുന്നു വീനസിെൻറ വീഴ്ച. ഏഴ് ഗ്രാൻഡ്സ്ലാം സ്വന്തമാക്കിയിട്ടും ഫ്രഞ്ച് ഒാപൺ കിരീടമെന്ന മോഹം ഇക്കുറിയും വീനസിനെ കൈവിട്ടു. 6-4, 7-5 സ്കോറിനായിരുന്നു കിയാങ്ങിെൻറ അട്ടിമറി.
അതേസമയം, മറ്റു പുരുഷ-വനിത സിംഗ്ൾസുകൾ അട്ടിമറികളില്ലാതെ അവസാനിച്ചു. പുരുഷ സിംഗ്ൾസിൽ നാലാം സീഡ് ഗ്രിഗർ ദിമിത്രോവ്, ഗെയ്ൽ മോൻഫിൽസ്, കെയ് നിഷികോറി.വനിത സിംഗ്ൾസിൽ നാലാം സീഡ് എലിന സ്വിറ്റോലിന, കഴിഞ്ഞ യു.എസ് ഒാപൺ ജേതാവ് സൊലെയ്ൻ സ്റ്റീഫൻസ്, എകത്രീന മകറോവ എന്നിവർ രണ്ടാം റൗണ്ടിൽ കടന്നു.
അതേസമയം, ആസ്ട്രേലിയയുടെ ടോപ് സീഡ് നിക് കിർഗിയോസ് മത്സരത്തിന് മുേമ്പ പരിക്ക് കാരണം പിൻവാങ്ങി.പുരുഷ സിംഗ്ൾസിലെ നിലവിലെ ചാമ്പ്യൻ റഫേൽ നദാൽ, നൊവാക് ദ്യോകോവിച്, സ്റ്റാൻ വാവ്റിങ്ക, ഡൊമനിക് തീം എന്നിവർ ഇന്ന് ആദ്യമത്സരത്തിനിറങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.