Posted On
date_range Updated On
date_range കാറിടിച്ച് 78കാരൻ മരിച്ചു; വീനസ് വില്യംസ് കുരുക്കിൽ
മിയാമി: ടെന്നിസ്താരം വീനസ് വില്യംസ് അപകടക്കുരുക്കിൽ. അശ്രദ്ധമായി കാറോടിച്ച് 78കാരെൻറ മരണത്തിന് കാരണക്കാരിയായെന്നാണ് 37കാരിക്കെതിരായ പരാതി. ജൂൺ ഒമ്പതിന് മിയാമിയിലെ പാം ബീച്ച് ഗാർഡൻസിൽ വില്യംസ് ഒാടിച്ച കാർ മറ്റൊരു കാറിലിടിക്കുകയായിരുന്നു. മരിച്ചയാളുടെ 68കാരിയായ ഭാര്യയാണ് വാഹനമോടിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ 78കാരൻ രണ്ടാഴ്ചക്കുശേഷമാണ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞദിവസം പൊലീസ് സമർപ്പിച്ച റിപ്പോർട്ടിലാണ് വീനസിനെ കുറ്റക്കാരിയായി കണ്ടെത്തിയിരിക്കുന്നത്. എന്നാൽ, കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. തിങ്കളാഴ്ച തുടങ്ങുന്ന വിംബിൾഡണിൽ പത്താം സീഡാണ് മുൻ ജേത്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.