Posted On
date_range Updated On
date_range യു.എസ് ഒാപണിന് ഇന്ന് തുടക്കം
ന്യൂയോർക്: ഇൗ വർഷത്തെ അവസാന ഗ്രാൻഡ്സ്ലാം ടെന്നിസ് പോരാട്ടമായ യു.എസ് ഒാപണിന് തിങ്കളാഴ്ച തുടക്കമാവും. പുരുഷന്മാരിൽ നിലവിലെ ചാമ്പ്യൻ റാഫേൽ നദാൽ, ഇൗ വർഷത്തെ ആസ്ട്രേലിയൻ ഒാപൺ ജേതാവ് റോജർ ഫെഡറർ, വിംബ്ൾഡൺ കിരീടം ചൂടിയ സെർബിയൻ താരം നൊവാക് ദ്യോകോവിച്, അർജൻറീനയുടെ യുവാൻ മാർട്ടിൻ ഡെൽപോട്രോ, ജർമനിയുടെ യുവതാരം അലക്സാണ്ടർ സ്വരേവ്, ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്സൺ എന്നിവരാണ് ടോപ് സീഡിലുള്ളത്. നദാലിന് നാട്ടുകാരനായ ഡേവിഡ് ഫെറർ ആദ്യ റൗണ്ടിൽ എതിരാളിയായെത്തുേമ്പാൾ, റോജർ ഫെഡറർക്ക് ജപ്പാെൻറ ജോഷിഹിറ്റോയാണ് എതിരാളി.വനിതകളിൽ നിലവിലെ ചാമ്പ്യൻ സ്ലൊവെയ്ൻ സ്റ്റീഫൻസ്, സിമോണ ഹാെലപ്, കരോലിൻ വോസ്നിയാക്കി, ആഞ്ചലിക് കെർബർ എന്നിവരാണ് ടോപ് സീഡിലുള്ളത്. സെപ്റ്റംബർ എട്ടിന് വനിത സിംഗ്ൾസ് ഫൈനലും ഒമ്പതിന് പുരുഷ സിംഗ്ൾസ് ഫൈനലും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.