Posted On
date_range Updated On
date_range യു.എസ് ഒാപൺ: നദാൽ x ബെററ്റിനി, ദിമിത്രോവ് x മെദ്വദേവ് സെമി
ന്യൂയോർക്: യു.എസ് ഒാപൺ പുരുഷ വിഭാഗം സിംഗ്ൾസിൽ കിരീട ഫേവറിറ്റുകളിൽ അവശേഷിക് കുന്ന ഏക താരമായ റാഫേൽ നദാൽ ജയത്തോടെ സെമി ഫൈനൽ ബെർത്തുറപ്പിച്ചു. ആർതർ ആഷെ സ്റ്റേഡ ിയത്തിൽ നടന്ന മത്സരത്തിൽ അർജൻറീനയുടെ ഡീഗോ ഷ്വാർട്സ്മാനെ 6-4, 7-5, 6-2ന് തോൽപിച്ചാ ണ് ലോക രണ്ടാം നമ്പർ താരമായ നദാൽ 19ാം ഗ്രാൻഡ്സ്ലാം കിരീടത്തോട് ഒരുപടികൂടി അടുത്തത്.
മൂന്നുതവണ യു.എസ് ഒാപൺ സ്വന്തമാക്കിയ നദാൽ എട്ടാം തവണയാണ് അവസാന നാലിൽ ഇടം പിടിക്കുന്നത്. ആറാം സീഡായ അലക്സാണ്ടർ സ്വരേവിനെ തോൽപിച്ച് ക്വാർട്ടറിലെത്തിയ ഷ്വാട്സ്മാൻ നദാലിന് കനത്ത വെല്ലുവിളി ഉയർത്തിയ ശേഷമാണ് കീഴടങ്ങിയത്.
ഇറ്റാലിയൻ താരം മാറ്റിയോ ബെററ്റിനിയാണ് സെമിയിൽ നദാലിെൻറ എതിരാളി. ഫ്രാൻസിെൻറ ഗായേൽ മോൺഫിൽസിനെ കീഴടക്കിയാണ് ബെററ്റിനി 42 വർഷത്തിനു ശേഷം യു.എസ് ഒാപൺ സെമി ബെർത്ത് സ്വന്തമാക്കുന്ന ആദ്യ ഇറ്റാലിയൻ താരമെന്ന നേട്ടം സ്വന്തമാക്കിയത്. അഞ്ചാം സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തിൽ 3-6, 6-3, 6-2, 3-6, 7-6 എന്ന സ്കോറിനായിരുന്നു 23കാരെൻറ വിജയം. മറ്റൊരു സെമിയിൽ റോജർ ഫെഡററെ ക്വാർട്ടറിൽ അട്ടിമറിച്ച ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവ് റഷ്യയുടെ ഡാനിൽ മെദ്വദേവിനെ നേരിടും. സ്വിറ്റ്സർലഡിെൻറ സ്റ്റാനിസ്ലാവ് വാവ്റിങ്കയെ അട്ടിമറിച്ചാണ് മെദ്വദേവിെൻറ വരവ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.