Posted On
date_range Updated On
date_range യു.എസ് ഓപണിൽ വൻ അട്ടിമറി: കെർബർ പുറത്ത്
ന്യൂയോർക്ക്: യു.എസ് ഓപണ്‍ ടെന്നീസ് വനിതാ സിംഗിൾസിൽ അട്ടിമറി. നാലാം സീഡും വിംബിൾഡൺ ജേത്രിയുമായ ജർമനിയുടെ ആഞ്ചലിക് കെർബർ മൂന്നാം റൗണ്ടിൽ പുറത്തായി. സ്ലൊവാക്യയയുടെ 29ാം സീഡ് താരം ഡൊമിനിക്ക സിബുൽക്കോവയാണ് ജർമൻ താരത്തെ കീഴ്പ്പെടുത്തിയത്. സ്കോർ: 3-6, 6-3, 6-3.
ഈ വർഷം ഗ്രാൻഡ് സ്ലാം കിരീടമണിഞ്ഞ ആരും ഇപ്പോൾ വനിതാ സിംഗിൾസിൽ അവശേഷിക്കുന്നില്ല. ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ സിമോണ ഹലെപ ആദ്യ റൗണ്ടിൽ പുറത്തായിരുന്നു. ആസ്ട്രേലിയൻ ഓപൺ ചാമ്പ്യൻ കരോളിൻ വോസ്നിയാക്കി രണ്ടാം റൗണ്ടിൽ തോൽവിയറിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.