യു.​എ​സ്​ ഒാ​പ​ൺ: ഫെ​ഡ​റ​ർ, ദ്യോ​കോ​വി​ച്ച്​  മൂ​ന്നാം റൗ​ണ്ടി​ൽ

ന്യൂ​യോ​ർ​ക്ക്​: യു.​എ​സ്​ ഒാ​പ​ണി​ൽ റോ​ജ​ർ ഫെ​ഡ​റ​റും നോ​വ​ക്​ ദ്യോ​കോ​വി​ച്ചും മൂ​ന്നാം റൗ​ണ്ടി​ൽ. മു​ൻ ചാ​മ്പ്യ​നും ര​ണ്ടാം സീ​ഡു​മാ​യ ഫെ​ഡ​റ​ർ ഫ്രാ​ൻ​സി​​െൻറ ​ബെ​നോ​യി​റ്റ്​ പെ​യ​റി​നെ 7-5, 6-4, 6-4 സ്​​കോ​റി​നാ​ണ്​ തോ​ൽ​പി​ച്ച​ത്. ആ​സ്​​േ​​ട്ര​ലി​യ​ൻ താ​രം നി​ക്​ കി​ർ​ഗി​യോ​സാ​ണ്​ അ​വ​സാ​ന 32ൽ ​​സ്വി​സ്​ താ​ര​ത്തി​​െൻറ എ​തി​രാ​ളി. ഫ്രാ​ൻ​സി​​െൻറ പീ​യ​ർ ഹെ​ർ​േ​ബ​ട്ടി​നെ തോ​ൽ​പി​ച്ചാ​ണ്​ കി​ർ​ഗി​യോ​സ്​ മൂ​ന്നാം റൗ​ണ്ടി​ലെ​ത്തി​യ​ത്. സ്​​േ​കാ​ർ: 4-6, 7-6, 6-3, 6-0.

ദ്യോ​കോ​വി​ച്ച്​ അ​മേ​രി​ക്ക​യു​ടെ ടെ​ന്നി​സ്​ സാ​ൻ​ഡ്ഗ്ര​നി​നെ 6-1, 6-3, 6-7,6-2ന്​ ​തോ​ൽ​പി​ച്ചാ​ണ്​ മൂ​ന്നാം റൗ​ണ്ടി​ലേ​ക്ക്​ മു​ന്നേ​റി​യ​ത്. വ​നി​ത​ക​ളി​ൽ മ​രി​യ ഷ​റ​​േ​പാ​വ, ജെ​ലേ​ന ഒ​സ്​​റ്റ​പെ​ൻ​കോ, എ​ന്നി​​വ​ർ ജ​യി​ച്ച​പ്പോ​ൾ, ഡാ​നി​ഷ്​ താ​രം ക​രോ​ലി​നെ വോ​സ്​​നി​യാ​ക്കി​യെ സ്വീ​ഡ​​െൻറ ലെ​സി​യ സൂ​റ​ൻ​കോ തോ​ൽ​പി​ച്ചു. സ്​​കോ​ർ: 6-4, 6-2.

Tags:    
News Summary - us open 2018- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.