ലണ്ടൻ: ടെന്നിസ് ലോകത്തെ വനിത- പുരുഷ വിഭാഗങ്ങൾ ഒന്നിച്ചാക്കിക്കൂടെയെന്ന് പ്രമുഖ താരം റോജർ ഫെഡറർ. പുരുഷ ടെന്നിസ് ഉൾക്കൊള്ളുന്ന അസോസിയേഷൻ ഒാഫ് ടെന്നിസ് പ്രഫഷ നൽസ് (എ.ടി.പി), വനിതകൾക്കായുള്ള വുമൺസ് ടെന്നിസ് അസോസിയേഷൻ (ഡബ്ലിയു.ടി.എ) എന്നിവ സംയോജിപ്പിക്കുകയെന്ന നിർദേശമാണ് ഫെഡറർ മുന്നോട്ടുവെച്ചത്.
ടെന്നിസ് ടൂറുകൾ വേറിട്ട് നടത്തുന്നതൊഴിവാക്കാനും വനിത- പുരുഷ വിഭാഗങ്ങൾ സംയോജിപ്പിക്കാനും കോവിഡ് മഹാമാരിയുടെ ഈ സന്ദർഭം ഉപയോഗിക്കാമെന്നായിരുന്നു ഫെഡറർ ട്വീറ്റ് ചെയ്തത്. ഈ സമയത്ത് പുരുഷ- വനിത ടെന്നിസ് ഒന്നിപ്പിക്കണമെന്ന് ചിന്തിക്കുന്ന ഏക ആൾ ഞാൻ മാത്രമാണോ എന്നായിരുന്നു ട്വീറ്റ്. വർഷങ്ങൾ മുേമ്പ ഇത് സംഭവിക്കേണ്ടതായിരുന്നു. ഇപ്പോഴായിരിക്കും ശരിയായ സമയം’ ഫെഡറർ കുറിച്ചു. നമ്മൾ നേരത്തേ ചർച്ച ചെയ്തത് പോലെ താങ്കളുടെ നിർദേശത്തിന് പൂർണ പിന്തുണയെന്നായിരുന്നു 19 ഗ്രാൻറ്സ്ലാം നേടിയ റഫേൽ നദാലിെൻറ മറുപടി. താൻ 1970കളുടെ തുടക്കം മുതൽ ഇത് ആവശ്യപ്പെടുന്നതാണെന്നും ഫെഡറർക്ക് പൂർണ പിന്തുണയെന്നും വനിത ടെന്നിസ് ഇതിഹാസം ബില്ലി ജീൻ കിങ് പറഞ്ഞു.
സിമോണ ഹാലെപ്, ഗാർബിൻ മുരുഗുസ എന്നിവരും ഫെഡററിെൻറ നിർദേശത്തെ പിന്തുണച്ചു. 1972ൽ എ.ടി.പിയും തൊട്ടടുത്ത വർഷം ഡബ്ലിയു.ടി.എയും ആരംഭിച്ചു. നാല് ഗ്രാൻറ്സ്ലാമുകൾ ഒഴികെ ടെന്നിസ് മത്സരങ്ങളെല്ലാം പുരുഷ- വനിത വിഭാഗമായാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.