കൂ​ടു​ത​ൽ വി​ശ്ര​മം വേണം​: യു.​എ​സ്​ ഒാ​പ​ണി​ന്​ വാ​വ്​​റി​ങ്ക​യി​ല്ല

പാ​രി​സ്​: നി​ല​വി​ലെ ചാ​മ്പ്യ​ൻ സ്​​റ്റാ​ൻ വാ​വ്​​റി​ങ്ക​ക്ക്​ 2017 യു.​എ​സ്​ ഒാ​പ​ൺ ചാ​മ്പ്യ​ൻ​ഷി​പ്​​ ന​ഷ്​​ട​മാ​വും. കാ​ൽ​മു​ട്ടി​നേ​റ്റ പ​രി​ക്കി​ന്​ സ​ർ​ജ​റി ക​ഴി​ഞ്ഞി​രി​ക്കു​ന്ന താ​ര​ത്തി​ന്​ കൂ​ടു​ത​ൽ വി​ശ്ര​മം വേ​ണ്ടി​വ​രു​ന്ന​തോ​ടെ​യാ​ണ്​ യു.​എ​സ്​ ഒാ​പ​ൺ ന​ഷ്​​ട​മാ​വു​െ​മ​ന്ന്​ ഉ​റ​പ്പാ​യ​ത്. വാ​വ്​​റി​ങ്ക ത​ന്നെ ഇ​ക്കാ​ര്യം ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.  കൂ​ടു​ത​ൽ കാ​ലം ടെ​ന്നി​സ്​ ലോ​ക​ത്ത്​ ഉ​ന്ന​ത​ങ്ങ​ളി​ൽ തു​ട​രാ​ൻ ഇൗ ​വി​ശ്ര​മം​ അ​നി​വാ​ര്യ​മാ​ണെ​ന്നും യു.​എ​സ്​ ഒാ​പ​ൺ ന​ഷ്​​ട​മാ​വു​ന്ന​ത്​ ഏ​റെ വേ​ദ​ന​പ്പെ​ടു​ത്തു​ന്ന കാ​ര്യ​മാ​ണെ​ന്നും സ്വി​സ്​​താ​രം ഫേ​സ്​​ബു​ക്കി​ൽ ന​ൽ​കി​യ കു​റി​പ്പി​ൽ പ​റ​ഞ്ഞു.
Tags:    
News Summary - Stan Wawrinka to miss US Open-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.