വിംബിൾഡൺ: സെറീന, നിഷികോറി പ്രീക്വാർട്ടറിൽ

ലണ്ടൻ: ഏഴുതവണ ചാമ്പ്യനായിരുന്ന സെറീന വില്യംസ്​ അനായാസ ജയവുമായി വിംബിൾഡൺ പ്രീക്വാർട്ടറിൽ. ജർമനിയുടെ ജൂലിയ ഗേ ാർഗസിനെയാണ്​ 6-3, 6-4 എന്ന സ്​കോറിന്​ യു.എസ്​ താരം മറികടന്നത്​. സെറീനക്കിത്​ വിംബിൾഡണിൽ 16ാമത്​ പ്രീക്വാർട്ടറാണ്​.

ഇതിനകം 23 ഗ്രാൻറ്​സ്ലാം കിരീടങ്ങൾ സ്വന്തമായുള്ള സെറീനക്ക്​ ഇത്തവണ കിരീടം ചൂടാനായാൽ മാർഗരറ്റ്​ കോർട്ടി​​െൻറ 24 ഗ്രാൻറ്​സ്ലാം നേട്ടങ്ങളെന്ന റെക്കോഡിനൊപ്പമെത്താം. പുരുഷ വിഭാഗത്തിൽ, എട്ടാം സീഡായ ജപ്പാ​​െൻറ കീ നിഷികോറി 6-4, 6-3, 6-2 ​എന്ന സ്​കോറിന്​ യു.എസ്​ താരം സ്​റ്റീവ്​ ജോൺസനെ മറികടന്ന്​ പ്രീക്വാർട്ടറിലെത്തി. കരിയറിൽ നിഷികോറിയുടെ 400ാം വിജയമാണിത്​.

Tags:    
News Summary - serena williams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.