Posted On
date_range Updated On
date_range മിയാമി ഓപണിന് സെറീനയില്ല
ലോസ് ആഞ്ചലസ്: അമേരിക്കയിലെ ഇന്ത്യൻ വെൽസിലും മിയാമിയിലും നടക്കുന്ന ലോക വനിത ഗ്രാൻഡ് സ്ലാം ടൂർണമെൻറുകളിൽനിന്ന് ലോക ഒന്നാം നമ്പർ താരം സെറീന വില്യംസ് പിന്മാറി. ഇടത് കാൽമുട്ടിനേറ്റ പരിക്ക് മൂലമാണ് ഇവർ ടൂർണമെൻറിൽനിന്ന് പിന്മാറുന്നതെന്ന് സംഘാടകർ അറിയിച്ചു. പരിക്ക് മൂലം പരിശീലനത്തിന് പ്രയാസം നേരിടുന്നുണ്ട്. അതേസമയം സെറീനയുടെ പിന്മാറ്റം അവരുടെ ഒന്നാം റാങ്ക് നഷ്ടപ്പെടുത്തിയേക്കും. രണ്ടാം സ്ഥാനത്തുള്ള ജർമനിയുടെ ആഞ്ചലിക് കെർബർ ടൂർണമെൻറ് അവസാനിക്കുന്നതോടെ ഒന്നാം റാങ്കിൽ ഇടം പിടിച്ചേക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.