Posted On
date_range Updated On
date_range ടെന്നിസ് ആഗസ്റ്റിൽ; തിരിച്ചുവരവ് പ്രഖ്യാപിച്ച് സെറീന
ന്യൂയോർക്: കോവിഡ് ഇടവേളക്കുശേഷം ആഗസ്റ്റിൽ തിരിച്ചുവരവിനൊരുങ്ങുന്ന ടെന്നിസ് കോർട്ടിൽ താനുമുണ്ടാവുമെന്ന് സെറീന വില്യംസ്. ആഗസ്റ്റ് 10ന് കെൻറക്കിയിലെ ലക്സിങ്ടണിൽ ആരംഭിക്കുന്ന ടോപ്സീഡ് ഒാപണിലൂടെ തിരിച്ചുവരുമെന്നാണ് പ്രഖ്യാപനം.
ഫെബ്രുവരിയിൽ വാഷിങ്ടണിൽ നടന്ന ഫെഡറേഷൻ കപ്പിനുശേഷം സെറീന കോർട്ടിൽ ഇറങ്ങിയിട്ടില്ല. മുൻ യു.എസ് ഒാപൺ ചാമ്പ്യൻ സ്ലൊവെയ്ൻ സ്റ്റീഫനും ഇൗ ടൂർണമെൻറിൽ പെങ്കടുക്കും.
കോവിഡ് ലോക്ഡൗണിന് ശേഷമുള്ള 21 ടൂർണമെൻറുകളുടെ കലണ്ടർ ഡബ്ല്യൂ.ടി.എ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ആഗസ്റ്റ് 31ന് യു.എസ് ഒാപൺ ഗ്രാൻഡ് സ്ലാം തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.