Posted On
date_range Updated On
date_range അമ്മയായശേഷം സെറീന കോർട്ടിലിറങ്ങി; ആദ്യ അങ്കത്തിൽ തോൽവി
അബൂദബി: അമ്മയായശേഷം കോർട്ടിലിറങ്ങിയ സെറീന വില്യംസിന് തോൽവിയോടെ തുടക്കം. ആസ്ട്രേലിയൻ ഒാപണിൽ തിരിച്ചുവരവിനൊരുങ്ങുന്ന സെറീനയെ പ്രദർശനമത്സരത്തിൽ ഫ്രഞ്ച് ഒാപൺ ചാമ്പ്യൻ ലാത്വിയയുടെ 20കാരി ജെലീന ഒസ്റ്റപെൻകോയാണ് വീഴ്ത്തിയത്. സ്കോർ 6-2, 3-6, 10-5.
‘ഇടവേള കഴിഞ്ഞ് തിരിച്ചെത്തുേമ്പാൾ ആദ്യ മത്സരം എപ്പോഴും കഠിനമാവും. തയാറെടുപ്പ് എന്ന നിലയിലാണ് ഇന്ന് കളത്തിലെത്തിയത്’ -മത്സരശേഷം സെറീന പറഞ്ഞു. മുൻ ലോക ഒന്നാംനമ്പറുകാരിയായ സെറീന വില്യംസ് സെപ്റ്റംബറിൽ പെൺകുഞ്ഞിെൻറ അമ്മയായ ശേഷമാണ് കോർട്ടിൽ തിരിച്ചെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.