Posted On
date_range Updated On
date_range സെറീനക്ക് കരിയറിലെ വമ്പൻ തോൽവി
കാലിഫോർണിയ: ടെന്നിസ് ഇതിഹാസം സെറീന വില്യംസിന് കരിയറിലെ ഏറ്റവും വലിയ തോൽവി. സിലിക്കൺ വാലി ക്ലാസിക് ചാമ്പ്യൻഷിപ്പിലാണ് ജൊഹാന കോൻറയോട് കരിയറിലെ വലിയ തോൽവി ഏറ്റുവാങ്ങി തലതാഴ്ത്തി മടങ്ങിയത്. വെറും 52 മിനിറ്റ് മാത്രം നീണ്ട മത്സരത്തിൽ 6-1, 6-0 എന്ന സ്കോറിനാണ് ബ്രിട്ടീഷുകാരി മുൻ ചാമ്പ്യനെ നാണംകെടുത്തിയത്.
ഒരു ഗെയിമിൽ മാത്രമാണ് 23 തവണ ഗ്രാൻഡ് സ്ലാം നേടിയ ഇതിഹാസതാരത്തിന് ജയിക്കാനായത്. സെറീനയെ തലങ്ങും വിലങ്ങും പായിച്ച കോെൻറ അനായാസം കളി ജയിച്ചു. സിലിക്കൺ വാലി ക്ലാസികിൽ മൂന്നു തവണ ചാമ്പ്യനായ താരമാണ് സെറീന.
അമ്മയായതിനുശേഷം 36കാരിയായ താരത്തിെൻറ അഞ്ചാം ടൂർണമെൻറായിരുന്നു ഇത്. വിംബ്ൾടണിൽ ആഞ്ചലിക് കെർബറിനോടും നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സെറീന തോറ്റുപുറത്തായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.