Posted On
date_range Updated On
date_range ചെയർ അംപയറെ കള്ളനെന്ന് വിളിച്ച സെറീനക്ക് പിഴ
ന്യൂയോര്‍ക്ക്: അമേരിക്കയുടെ ടെന്നീസ് ഇതിഹാസം സെറീന വില്യംസിന് 17,000 ഡോളർ പിഴ. നവോമി ഒസാകയുമായുള്ള യു.എസ് ഒാപൺ ഫൈനൽ മത്സരത്തിൽ ചെയർ അംപയറുമായി ഉടക്കിയതിനാണ് പിഴ വിധിച്ചത്.
ഫൈനലിനിടെ കോര്‍ട്ടിലും ശേഷം പുരസ്കാര ദാന ചടങ്ങിലും നാടകീയരംഗങ്ങളായിരുന്നു അരങ്ങേറിയത്. ഗാലറിയിൽ നിന്നും കോച്ച് നിർദേശങ്ങൾ നൽകിയതിന് മുന്നറിയിപ്പ് കൊടുത്തതിന് അംപയറോട് കയർത്ത സെറീന മത്സരത്തിലുടനീളം അസ്വസ്ഥയായിരുന്നു. പോയിൻറ് വെട്ടിക്കുറച്ചതിനും അംപയറോട് മോശമായി പെരുമാറിയതോടെയാണ് സെറീക്ക് ഭീമൻ തുക പിഴചുമത്തിയത്.
മൂന്ന് കുറ്റങ്ങളാണ് സെറീക്കെതിരെ ചുമത്തിയത്. ചെയർ അമ്പയറായ കാര്‍ലോസ് റാമോസിനെ അസഭ്യം പറഞ്ഞതിന് 10,000 ഡോളറും കളിക്കിടെ കോച്ച് പാട്രിക് നിര്‍ദേശങ്ങള്‍ നല്‍കിയതിന് 4,000 ഡോളറും റാക്കറ്റ് നിലത്തടിച്ചതിന് 3,000 ഡോളറുമാണ് പിഴ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.