Posted On
date_range Updated On
date_range പുതുവർഷ സമ്മാനമായി ഫെഡറർ x സെറീന പോരാട്ടം
പെർത്ത്: ടെന്നിസ് ആരാധകർക്ക് പുതുവർഷ സമ്മാനമായി റോജർ ഫെഡറർ-സെറീന വില്യംസ് പോരാട്ടം. ഹോപ്മാൻ കപ്പിൽ ഇരുവരും കളിക്കുന്ന അമേരിക്കയും സ്വിറ്റ്സർലൻഡും മുഖാമുഖമെത്തിയതോടെയാണ് ചരിത്ര പോരാട്ടത്തിന് അവസരമൊരുങ്ങിയത്. ആസ്ട്രേലിയയിലെ പെർത്ത് അറീനയിലാണ് അങ്കം. പുരുഷ -വനിത സിംഗ്ൾസിൽ ഇരുവരും മത്സരിക്കും.
പിന്നീട് നടക്കുന്ന മിക്സഡ് ഡബ്ൾസിലാണ് റോജർ ഫെഡറർ-ബെലിൻഡ ബെൻസിച് സഖ്യം സെറീന വില്യംസ് -ഫ്രാൻസിസ് ടിയോഫെ കൂട്ടിനെ നേരിടുന്നത്. ആദ്യ കളിയിൽ സ്വിറ്റ്സർലൻഡ് ബ്രിട്ടനെ തോൽപിച്ചിരുന്നു. എന്നാൽ അമേരിക്കയെ ഗ്രീസ് അട്ടിമറിച്ചു. ഇതാദ്യമായാണ് ഗ്രാൻഡ്സ്ലാം കിരീടങ്ങളിലെ സൂപ്പർ ചാമ്പ്യന്മാർ കോർട്ടിൽ മുഖാമുഖമെത്തുന്നത്. സെറിന 23ഉം, ഫെഡറർ 20ഉം ഗ്രാൻഡ്സ്ലാമുകളാണ് സ്വന്തമാക്കിയത്.
‘ഞങ്ങൾ ഇരുവരും ഇൗ കളിയുടെ ആവേശത്തിലാണ്. ടെന്നിസ് പ്രേമികളും കാത്തിരിക്കുന്ന പോരാട്ടമാണെന്നറിയാം’ -ഫെഡററുടെ പ്രതികരണം ഇങ്ങനെയായിരുന്നു. സ്വപ്നസാക്ഷാത്കാരമെന്നായിരുന്നു സെറീനയുടെ വിശേഷണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.