ഒ​ന്നാം ന​മ്പ​ർ പ​ദ​വി​യു​മാ​യി 2017 തു​ട​ങ്ങി​യ സാ​നി​യ​ക്ക്​ പ​രി​ക്കോ​ടെ സീ​സ​ൺ സ​മാ​പ​നം

മും​ബൈ: ഗ്രാ​ൻ​ഡ്​​സ്ലാം കി​രീ​ട​ങ്ങ​ളും ഒ​ന്നാം ന​മ്പ​ർ പ​ദ​വി​യു​മാ​യി 2017 സീ​സ​ൺ തു​ട​ങ്ങി​യ സാ​നി​യ മി​ർ​സ​ക്ക്​ ക​ണ്ണീ​രോ​ടെ സീ​സ​ൺ സ​മാ​പ​നം. ഒ​രു കി​രീ​ടം​പോ​ലു​മി​ല്ലാ​തെ സീ​സ​ൺ കൊ​ടി​യി​റ​ങ്ങി​യ​പ്പോ​ൾ, തി​രി​ച്ച​ടി​യാ​യി പ​രി​ക്കും. കാ​ൽ​മു​ട്ടി​ലെ വേ​ദ​ന കാ​ര​ണം വ​ല​ഞ്ഞ നാ​ളു​ക​ളാ​യി​രു​ന്നു  ഇ​തെ​ന്ന്​ സാ​നി​യ ത​ന്നെ​യാ​ണ്​ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ശ​സ്​​ത്ര​ക്രി​യ ആ​​വ​ശ്യ​മാ​ണോ​യെ​ന്ന്​ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്നും ഇ​വ​ർ വ്യ​ക്​​ത​മാ​ക്കി.

‘‘ക​ഠി​ന​മാ​യി​രു​ന്നു ഇൗ ​സീ​സ​ൺ. ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി കാ​ൽ​മു​ട്ടി​ന്​ പ​രി​ക്കു​ണ്ട്. ഏ​താ​നും ആ​​ഴ്​​ച വി​ശ്ര​മ​വും വേ​ണ്ടി​വ​ന്നു. എ​ങ്കി​ലും റാ​ങ്കി​ങ്ങി​ൽ ആ​ദ്യ പ​ത്തി​നു​ള്ളി​ൽ തു​ട​രാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ട്​’’  -സാ​നി​യ പ​റ​ഞ്ഞു.  ഡ​ബ്​​ൾ​സ്​ റാ​ങ്കി​ങ്ങി​ൽ ഒ​ന്നാം ന​മ്പ​റാ​യി സീ​സ​ൺ തു​ട​ങ്ങി​യ സാ​നി​യ നി​ല​വി​ൽ ഒ​മ്പ​താം റാ​ങ്കി​ലാ​ണ്. 2015, 16 സീ​സ​ണു​ക​ളി​ൽ മൂ​ന്ന്​ ഗ്രാ​ൻ​ഡ്​​സ്ലാം കി​രീ​ട​മ​ണി​ഞ്ഞെ​ങ്കി​ലും ​ശ്ര​ദ്ധേ​യ നേ​ട്ട​ങ്ങ​ളി​ല്ലാ​തെ​യാ​ണ്​ ഇൗ ​വ​ർ​ഷം അ​വ​സാ​നി​ച്ച​ത്. 

Tags:    
News Summary - Sania Mirza Contemplates Surgery -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.