ബൊപ്പണ്ണക്ക്​ അർജുന ശിപാർശ

 

ന്യൂഡൽഹി: ഗ്രാൻഡ്​സ്ലാം കിരീടം നേടുന്ന നാലാമത്തെ ഇന്ത്യക്കാരനായി മാറിയ രോഹൻ ബൊപ്പണ്ണക്ക്​ അർജുന പുരസ്​കാര ശിപാർശ. ഫ്രഞ്ച്​ ഒാപൺ ടെന്നിസ്​ മിക്​സഡ്​ ഡബ്​ൾസിൽ ​കനേഡിയൻ താരം ​ഗബ്രിയേല ഡബ്രോസ്​കിക്കൊപ്പം കിരീടം ചൂടിയതിനു പിന്നാലെയാണ്​ അഖിലേന്ത്യ ടെന്നിസ്​ ഫെഡറേഷൻ അർജുനക്കായി ശിപാർശ ചെയ്​തത്​.  ‘നേരത്തെ പലതവണയും ബൊപ്പണ്ണയെ ഫെഡറേഷൻ നിർദേശിച്ചെങ്കിലും പരിഗണിച്ചില്ല. ഇക്കുറി അ​േദ്ദഹം അവാർഡിന്​ അർഹനാണ്​. വനിത താരം രശ്​മി ചക്രവർത്തിയെയും നാമനിർദേശം ചെയ്​തു’ -അഖിലേന്ത്യ ഫെഡറേഷൻ സെക്രട്ടറി ജനറൽ ഹിരൺമോയ്​ ചാറ്റർജി പറഞ്ഞു. 

ലിയാണ്ടർ പേസ്​, മഹേഷ്​ ഭൂപതി, സാനിയ മിർസ എന്നിവർക്കു ശേഷം ​ഗ്രാൻഡ്​സ്ലാം കിരീടം ചൂടുന്ന ഇന്ത്യക്കാരനായാണ്​ ബൊപ്പണ്ണ ഇക്കുറി അവാർഡ്​ നിർണയ സമിതിക്കു മുമ്പാകെയെത്തുന്നത്​. നാമനിർദേശം സമർപ്പിക്കാനുള്ള തീയതി കഴി​െഞ്ഞങ്കിലും ഫെഡറേഷൻ പ്രത്യേക താൽപര്യമെടുത്താണ്​ ഇക്കുറി പേര്​​ സമർപ്പിക്കുന്നത്​. 
 

Tags:    
News Summary - Rohan Bopanna to be recommended for Arjuna Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.