Posted On
date_range Updated On
date_range റോജേഴ്സ് കപ്പ്: ഫെഡററെ വീഴ്ത്തി സ്വരേവ് ചാമ്പ്യൻ
മോൺട്രിയൽ: യു.എസ് ഒാപണിന് കിരീടനേട്ടത്തോടെ ഒരുങ്ങാമെന്ന റോജർ ഫെഡററുടെ മോഹങ്ങൾക്ക് തിരിച്ചടി. റോജേഴ്സ് കപ്പ് ചാമ്പ്യൻഷിപ്പിൽ ജർമനിയുടെ 20കാരനായ അലക്സാണ്ടർ സ്വരേവിന് മുന്നിൽ അടിതെറ്റിയ ഫെഡറർ കിരീടം കൈവിട്ടപ്പോൾ വിജയക്കുതിപ്പിനും അന്ത്യമായി. ലോക ഏഴാം നമ്പറുകാരനായ കൗമാരക്കാരെൻറ രണ്ടാം മാസ്റ്റേഴ്സ് കിരീടമാണിത്. സ്കോർ: 6-3, 6-4.
പുരുഷ ടെന്നിസിലെ പുതുനിരയിൽ ശ്രദ്ധേയനായ സ്വരേവ് വിംബ്ൾഡൺ കിരീടവുമണിഞ്ഞെത്തിയ ഫെഡററിനെതിരെ പതറാതെയാണ് പൊരുതിയത്. മൂർച്ചയേറിയ ഗ്രൗണ്ട് സ്േട്രാക്കും ഇടവേളയിൽ പായിച്ച എയ്സുകളുമായി 20കാരൻ ഫെഡ് എക്സ്പ്രസിനെ പരീക്ഷിച്ചു. ഇൗമാസം 28നാണ് യു.എസ് ഒാപണിന് തുടക്കംകുറിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.