Posted On
date_range Updated On
date_range റോജർ ഫെഡറർക്ക് സിംഗ്ൾസ് കരിയറിൽ കിരീട ശതകം
ദുബൈ: ടെന്നിസ് ലോകം കണ്ട ഏറ്റവും മികച്ച താരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന റോജർ ഫെഡറർക്ക് സിംഗ്ൾസ് കര ിയറിൽ കിരീട ശതകം. ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നിസ് ചാമ്പ്യൻഷിപ് ഫൈനലിൽ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ 6-4, 6-4ന് തേ ാൽപിച്ച് കിരീടം ചൂടിയാണ് ഫെഡ് എക്സ്പ്രസ് സെഞ്ച്വറി തികച്ചത്. ദുബൈയിൽ ഫെഡററുടെ എട്ടാം കിരീടമാണിത്.
ജിമ്മി കോണേഴ്സ് മാത്രമാണ് സിംഗ്ൾസിൽ 100 കിരീടങ്ങൾ നേടിയിട്ടുള്ള മറ്റൊരു പുരുഷ താരം. 109 സിംഗ്ൾസ് കിരീടങ്ങളാണ് കോണേഴ്സിെൻറ ഷോകേസിലുള്ളത്. 80 കിരീടങ്ങളുമായി റാഫേൽ നദാലും 73 ട്രോഫികളുമായി നൊവാക് ദ്യോകോവിച്ചുമാണ് നിലവിൽ സജീവമായ താരങ്ങളിൽ ഫെഡറർക്കു പിന്നിലുള്ളത്.
വനിതകളിൽ മൂന്നു താരങ്ങൾ സെഞ്ച്വറി തികച്ചിട്ടുണ്ട്. 167 കിരീടങ്ങളുമായി മാർട്ടിന നവരത്തിലോവയാണ് മുന്നിൽ. ക്രിസ് എവർട്ട് (157), സ്റ്റെഫി ഗ്രാഫ് (107) എന്നിവരാണ് നൂറ് കടന്ന മറ്റുള്ളവർ. നിലവിൽ സജീവമായ താരങ്ങളിൽ 72 കിരീടങ്ങളുള്ള സെറീന വില്യംസാണ് മുന്നിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.