Posted On
date_range Updated On
date_range ഹോപ്മാന്‍ കപ്പ്: തിരിച്ചുവരവില്‍ ഫെഡററിന് തോല്‍വി
പെര്‍ത്ത്: മടങ്ങിവരവിലെ രണ്ടാം അങ്കത്തില്‍ റോജര്‍ ഫെഡറര്‍ക്ക് തോല്‍വി. ഹോപ്മാന്‍ കപ്പില്‍ ജര്‍മനിയുടെ കൗമാര താരം അലക്സാണ്ടര്‍ സ്വെരവാണ് ഫെഡ് എക്സ്പ്രസിനെ അട്ടിമറിച്ചത്. സ്കോര്‍ 7-6, 6-7, 7-6. പരിക്കിനെ തുടര്‍ന്ന് ആറു മാസത്തെ ഇടവേളക്ക് ശേഷമായിരുന്നു ഫെഡറര്‍ കോര്‍ട്ടിലിറങ്ങിയത്.
ആദ്യ മത്സരത്തില്‍ ബ്രിട്ടന്‍െറ ഡാനിയേല്‍ ഇവാന്‍സിനെ കീഴടക്കി തിരിച്ചുവരവ് ഗംഭീരമാക്കിയതിനു പിന്നാലെയായിരുന്നു 19കാരന്‍ സ്വെരവിന്‍െറ അട്ടിമറി. ആദ്യ സെറ്റില്‍ 5-2ന്‍െറ മികച്ച് ലീഡ് നേടിയ ശേഷമായിരുന്നു ഫെഡററിന് അടിതെറ്റിയത്. സെര്‍വിലൂടെ കളി തിരിച്ചുപിടിച്ച ജര്‍മന്‍കാരന്‍ ടൈബ്രേക്കറില്‍ സെറ്റ് ജയിച്ചു. ഫെഡറര്‍ക്കെതിരെ സ്വെരവിന്‍െറ കരിയറിലെ രണ്ടാം ജയം കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.