ഇന്ത്യൻ വെൽസ്​ ഒാപണിൽ റോജർ ഫെഡറർ ഫൈനലിൽ

ഇന്ത്യൻ വെൽസ്​: ലോക ഒന്നാം നമ്പർ താരം റോജർ ഫെഡറർ ഇന്ത്യൻ വെൽസ്​ ഒാപണിൽ ഫൈനലിൽ പ്രവേശിച്ചു. ക്രൊയേഷ്യൻ താരം ബോണ കോറിക്കിനെ 5-7, 6-4, 6-4 സ്​കോറുകൾക്ക്​ തോൽപിച്ചാണ്​ സ്വിസ്​ താരം ഫൈനലിൽ പ്രവേശിച്ചത്​.

ഇതോ​െട 2006ൽ നേടിയ 16 തുടർജയങ്ങളെന്ന സ്വന്തം റെക്കോഡ്​ ഫെഡറർ മറികടന്നു. ഇൗ വർഷം സീസണിൽ താരത്തിന്​ തുടർച്ചയായ 17ാം ജയമായി. അർജൻറീനയുടെ ഡെൽപോർ​േട്ടായാണ്​ ഫൈനലിൽ താരത്തി​​​െൻറ എതിരാളി. കാനഡയുടെ മിലോസ്​ റോണികിനെ 6-2, 6-3ന്​ തോൽപിച്ചാണ്​ ഡെൽപോർ​േട്ടാ ഫൈനലിൽ പ്രവേശിച്ചത്​. 

Tags:    
News Summary - roger federer- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.