Posted On
date_range Updated On
date_range മോൺട്രിയൽ ഒാപൺ: ഫെഡറർ സെമിയിൽ
മോൺട്രിയൽ: യു.എസ് ഒാപണിനു മുന്നോടിയായി നടക്കുന്ന മോൺട്രിയൽ ഒാപണിൽ സ്വിസ് താരം റോജർ ഫെഡറർ സെമിയിൽ പ്രവേശിച്ചു. സ്പാനിഷ് താരം റോബർേട്ടാ ബാറ്റിസ്റ്റയെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപിച്ചാണ് ഫെഡറർ സെമിയിലേക്ക് കുതിച്ചത്. ജയത്തോടെ ലോക മൂന്നാം നമ്പർ താരം ഫെഡറർ ഡച്ചുകാരൻ റോബിൻ ഹേസിനെ സെമിയിൽ നേരിടും. 6-4, 6-4 സ്കോറിനാണ് സ്പാനിഷ് താരത്തെ ഫെഡ് എക്സ്പ്രസ് തകർത്തുവിട്ടത്. നേരത്തേ സൂപ്പർ താരം റാഫേൽ നദാൽ കനേഡിയൻ കൗമാര താരം ഷാപോവലോവിനോട് തോറ്റ് പുറത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.