Posted On
date_range Updated On
date_range മിയാമി ഒാപൺ: ഫെഡറർ ക്വാർട്ടറിൽ
മിയാമി: നാലാം കിരീടം ലക്ഷ്യമിെട്ടത്തിയ സ്വിസ് താരം റോജർ ഫെഡറർ മിയാമി ഒാപൺ ടെന്നിസ് ടൂർണമെൻറിെൻറ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഒരു മണിക്കൂർ മാത്രം നീണ്ട പോരാട്ടത്തിൽ റഷ്യൻ താരം ഡാനിയൽ മെദ്വദേവിനെ 6-4, 6-2 സ്കോറിനാണ് തോൽപിച്ചത്. ദക്ഷിണാഫ്രിക്കൻ താരം കെവിൻ ആൻഡേഴ്സണിനെയാണ് ക്വാർട്ടറിൽ ഫെഡറർ നേരിടേണ്ടത്. ആൻഡേഴ്സണിനെതിരെ ആറു തവണ ഏറ്റുമുട്ടിയപ്പോൾ അഞ്ചിലും ജയം ഫെഡറർക്കൊപ്പമായിരുന്നു. 2018 വിംബ്ൾഡണിലായിരുന്നു ഏക തോൽവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.