Posted On
date_range Updated On
date_range ഫെഡറർ കസറി; ലേവർ കപ്പ് ടീം യൂറോപ്പിന്
പ്രാഗ്: ലോക രണ്ടാം നമ്പർ താരം റോജർ ഫെഡറർ നയിച്ച ടീം യൂറോപ്പിന് പ്രഥമ ലേവർ കപ്പ് കിരീടം. യൂറോപ്പും ബാക്കി ലോകവും തമ്മിൽ മുഖാമുഖം നിന്ന ടൂർണമെൻറിൽ ആസ്ട്രേലിയൻ ഒാപൺ ചാമ്പ്യൻ ഫെഡറർ എതിർ ടീമിലെ നിക് കിർഗിയോസിനെയാണ് വീഴ്ത്തിയത്. സൂപ്പർ ടൈബ്രേക്കിലേക്കു നീണ്ട മത്സരം 4--6, 7-6 (8/6), 11/9 എന്ന സ്കോറിനാണ് ഫെഡറർ സ്വന്തമാക്കിയത്. ലോക റാങ്കിങ്ങിൽ 20ാമനായ ആസ്ട്രേലിയയുടെ കിർഗിയോസിനെതിരെ ആദ്യാവസാനം പതറിയെങ്കിലും ഉജ്ജ്വലമായി തിരിച്ചടിച്ചാണ് വിജയവും കിരീടവും ഫെഡ് എക്സ്പ്രസിനൊപ്പം നിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.