കി​രീ​ട​മ​ണി​ഞ്ഞ്​ ഫെ​ഡ​റ​റു​ടെ പു​തു​വ​ർ​ഷം

​പെ​ർ​ത്ത്​: ​​പു​തു സീ​സ​ണി​ൽ റോ​ജ​ർ ഫെ​ഡ​റ​ർ​ക്ക്​ കി​രീ​ട​ത്തോ​ടെ തു​ട​ക്കം. ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ണി​ന്​ മു​ന്നോ​ടി​യാ​യി ന​ട​ന്ന ഹോ​പ്​​മാ​ൻ ക​പ്പി​ൽ ഫെ​ഡ​റ​റും ബെ​ലി​ൻ​ഡ​ ബെ​നി​സി​ചും മ​ത്സ​രി​ച്ച സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്​ ചാ​മ്പ്യ​ന്മാ​രാ​യി. ഫൈ​ന​ലി​ൽ ആ​ഞ്​​ജ​ലി​ക്​ കെ​ർ​ബ​ർ-​അ​ല​ക്​​സാ​ണ്ട​ർ സ്വ​രേ​വ്​ എ​ന്നി​വ​ര​ട​ങ്ങി​യ ജ​ർ​മ​നി​െ​യ 2-1നാ​ണ്​ തോ​ൽ​പി​ച്ച​ത്.

ടൂർണമ​െൻറിൽ തുടർച്ചയായി മൂന്ന് സിംഗ്ൾസ് റൗണ്ടിലും ജയിച്ചാണ് ഫെഡ് എക്സ്പ്രസ് സ്വിറ്റ്സർലൻഡിനെ നയിച്ചത്. കരിയറിലെ 20ാം ഗ്രാൻഡ്സ്ലാം എന്ന ലക്ഷ്യവുമായി അടുത്തയാഴ്ച ആസ്ട്രേലിയൻ ഒാപണിനിറങ്ങുന്ന സൂപ്പർതാരം എതിരാളികൾക്ക് ശക്തമായ മുന്നറിയിപ്പും നൽകി. ഫൈനലിലെ സിംഗ്ൾസിൽ സ്വരേവിനെതിരെ 6-7, 6-0, 6-2 സ്കോറിനായിരുന്നു ഫെഡററുടെ ജയം.
Tags:    
News Summary - Roger Federer in fine form as Switzerland seal third Hopman Cup- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.