Posted On
date_range Updated On
date_range ഫെഡറർ വീണ്ടും കളിമൺതറയിലെത്തുന്നു
മഡ്രിഡ്: നീണ്ട ഇടവേളക്കുശേഷം റോജർ ഫെഡറർ വീണ്ടും കളിമൺ കോർട്ടിലേക്ക് എത്തുന്നു. മേയ് മൂന്നിന് ആരംഭിക്കുന്ന മഡ്രിഡ് ഒാപണിൽ ഫെഡറർ കളിക്കും. നാലു വർഷത്തിനുശേഷമാണ് കളിമൺ കോർട്ടിലേക്ക് മടങ്ങുന്നത്. പൊതുവെ കളിമൺ കോർട്ടുകളോട് വിമുഖത പുലർത്തുന്ന അദ്ദേഹം 2015ലാണ് അവസാനമായി ഫ്രഞ്ച് ഒാപണിലും കളിച്ചത്. 20 വർഷത്തോളം നീണ്ട കരിയറിൽ ഒരൊറ്റ തവണ മാത്രമാണ് ഫ്രഞ്ച് ഒാപണിൽ ഫെഡറർക്ക് കിരീടമുയർത്താൻ കഴിഞ്ഞത്. ഹാർഡ്-ഗ്രാസ് കോർട്ടിൽ കേന്ദ്രീകരിക്കുന്നതിനായാണ് പരിക്ക് ഭയന്ന് കളിമണ്ണിൽനിന്ന് പിന്മാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.