Posted On
date_range Updated On
date_range എ.ടി.പി ഫൈനൽസ്: നദാൽ സെമി കാണാതെ പുറത്ത്
ലണ്ടൻ: ലോക ഒന്നാം നമ്പർ താരം റാഫേൽ നദാൽ എ.ടി.പി ഫൈനൽസ് ടെന്നിസ് ടൂർണമെൻറിെൻറ സെമി കാണാതെ പുറത്ത്. അവസ ാന മത്സരത്തിൽ നദാൽ ഗ്രീക്ക് താരം സ്റ്റിഫാനോസ് സിറ്റ്സിപാസിനെ തോൽപിച്ചെങ്കിലും നിലവിലെ ജേതാവായ അലക്സാണ്ടർ സ്വരേവ് ഡാനിൽ മെദ്വദേവിനെ മറികടന്ന് അവസാന സെമിബെർത്ത് സ്വന്തമാക്കുകയായിരുന്നു. നേരത്തേ സെമിബെർത്തുറപ്പിച്ച സിറ്റ്സിപാസിനെതിരെ 6-7, 6-4, 7-5നായിരുന്നു നദാലിെൻറ ജയം. മെദ്വദേവിനെ സ്വരേവ് നേരിട്ടുള്ള സെറ്റുകൾക്കാണ് തോൽപിച്ചത് (6-4, 7-6).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.