Posted On
date_range Updated On
date_range റോജേഴ്സ് കപ്പ്: നദാലിനും ഹാലപ്പിനും കിരീടം
ടൊറേൻറാ: ഗ്രീസിെൻറ അട്ടിമറി വീരനായ യുവതാരം സ്റ്റിഫാനോസ് സിറ്റ്സിപാസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ച് ലോക ഒന്നാംനമ്പർ താരം റാഫേൽ നദാൽ റോജേഴ്സ് കപ്പിൽ കിരീടമണിഞ്ഞു. ഡൊമിനിക് തീം, നൊവാക് ദ്യോകോവിച്ച്, അലക്സാണ്ടർ സ്വരേവ് എന്നിവരെ തോൽപിച്ച് ഫൈനൽ വരെയെത്തിയ സിറ്റ്സിപാസ് തെൻറ 20ാം പിറന്നാൾ ദിനത്തിലാണ് നദാലിനോട് 6-2, 7-6ന് തോൽവി വഴങ്ങിയത്.
ഇതോടെ 32ാം എലൈറ്റ് മാസ്റ്റേഴ്സ് കിരീടം സ്വന്തമാക്കിയ നദാൽ കരിയർ കിരീടങ്ങളുടെ എണ്ണം 80 ആക്കി ഉയർത്തി. ഫ്രഞ്ച് ഒാപൺ ഫൈനലിെൻറ തനിയാവർത്തനമായ മത്സരത്തിൽ യു.എസിെൻറ സ്ലൊവെയ്ൻ സ്റ്റീഫൻസിനെ 7-6, 3-6, 6-4ന് തോൽപിച്ച് റുമാനിയയുടെ സിമോണ ഹാലപ് വനിത വിഭാഗം ചാമ്പ്യനായി. രണ്ട് മണിക്കൂറും 41 മിനിറ്റും നീണ്ടുനിന്ന മാരത്തൺ േപാരാട്ടത്തിനൊടുവിലാണ് മോൺട്രിയാലിൽ ലോക ഒന്നാംനമ്പർ താരമായ ഹാലപ് സ്റ്റീഫൻസിെൻറ പോരാട്ടവീര്യത്തെ മറികടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.