​കൊ​റി​യ ഒാ​പ​ൺ: സി​ന്ധു സെ​മി​യി​ൽ; സ​മീ​ർ വ​ർ​മ പു​റ​ത്ത്

​സോ​ൾ: കൊ​റി​യ ഒാ​പ​ൺ സൂ​പ്പ​ർ സീ​രീ​സ്​ ബാ​ഡ്​​മി​ൻ​റ​ണി​ൽ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു സെ​മി​യി​ൽ. പു​രു​ഷ സിം​ഗ്​​ൾ​സി​ൽ സ​മീ​ർ വ​ർ​മ ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​യി. ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വെ​ള്ളി നേ​ടി​യെ​ത്തി​യ സി​ന്ധു മി​ന്നു​ന്ന ഫോം ​തു​ട​ർ​ന്ന​പ്പോ​ൾ ജ​പ്പാ​​െൻറ മി​നാ​സു മി​താ​നി​യെ മൂ​ന്ന്​ സെ​റ്റ്​ മ​ത്സ​ര​ത്തി​ൽ കീ​ഴ​ട​ക്കി​യാ​ണ്​ ​സെ​മി​യി​ൽ ഇ​ടം​പി​ടി​ച്ച​ത്. സ്​​കോ​ർ 21-19,16-21, 21-10. കൊ​റി​യ​യു​ടെ മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​ർ സ​ങ്​ ജി ​യു​ൻ-​ചൈ​ന​യു​ടെ ഹെ ​ബി​ങ്​​ജി​യാ​വോ ക്വാ​ർ​ട്ട​ർ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളാ​വും എ​തി​രാ​ളി​ക​ൾ. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ലോ​ക ഒ​ന്നാം ന​മ്പ​റാ​യ ആ​തി​ഥേ​യ താ​രം സ​ൺ വാ​ൻ ഹു​വി​നോ​ട്​ മൂ​ന്ന്​ സെ​റ്റ്​ ഗെ​യി​മി​ൽ സ​മീ​ർ വ​ർ​മ പൊ​രു​തി തോ​റ്റു. സ്​​കോ​ർ: 22-20, 10-21, 13-21.
Tags:    
News Summary - PV Sindhu seals Korea Super Series semi-final berth- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.