Posted On
date_range Updated On
date_range പ്രജ്നേഷിന് ആദ്യ എ.ടി.പി ചലഞ്ചർ കിരീടം
ന്യൂഡൽഹി: ഇന്ത്യൻ താരം പ്രജ്നേഷ് ഗുണേശ്വരന് കരിയറിലെ ആദ്യ എ.ടി.പി ചലഞ്ചർ സർക്യൂട്ട് സിംഗിൾസ് കിരീടം. ചൈനയിലെ അന്നിങ്ങിൽ നടന്ന കൺമിങ് ഒാപൺ ഫൈനലിൽ ഇൗജിപ്തിെൻറ മുഹമ്മദ് സഫ്വാത്തിനെ തോൽപിച്ചാണ് കന്നിക്കിരീടമണിഞ്ഞത്.
ഒരു മണിക്കൂറും 52 മിനിറ്റും നീണ്ട പോരാട്ടത്തിൽ 5-7, 6-1, 6-3 എന്ന സ്കോറിനായിരുന്നു വിജയം. ചെന്നൈ സ്വദേശിയായ 28കാരൻ 2016 ഒക്ടോബറിൽ പുെണയിൽ നടന്ന ചലഞ്ചേഴ്സ് ലെവൽ ഫൈനലിൽ സാഡയോ ഡൂംബിയയോട് തോൽവിയറിഞ്ഞിരുന്നു.
വിജയത്തോടെ ആദ്യ 200 റാങ്കുകളിൽ പ്രജ്നേഷിന് ഇടം നേടാനാവും. നിലവിൽ 260ാം റാങ്കിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.