Posted On
date_range Updated On
date_range നദാലിന് റാങ്ക് രണ്ട്; വിംബ്ൾഡണിൽ മൂന്നാം സീഡ്
ലണ്ടൻ: ലോക രണ്ടാം റാങ്കുകാരൻ റാഫേൽ നദാലിനെ പിന്തള്ളി റോജർ ഫെഡറർ വിംബിൾഡൺ ഒാപൺ ട െന്നിസിൽ രണ്ടാം സീഡായി. നിലവിലെ ജേതാവും ലോക ഒന്നാം നമ്പറുമായ സെർബിയയുടെ നൊവാക് ദ്യോകോവിച്ചാണ് ഒന്നാം സീഡ്.
റാങ്കിങ് പോയൻറുകളോടൊപ്പം പുൽക്കോർട്ടിലെ ഫോം കൂടി പരിഗണിച്ച് സീഡിങ് ചെയ്യുന്ന വിംബിൾഡണിെൻറ പ്രത്യേക സീഡിങ് പ്രക്രിയയെ വിമർശിച്ച് റാഫേൽ നദാൽ കഴിഞ്ഞ ആഴ്ച രംഗത്തെത്തിയിരുന്നു.
വനിതകളിൽ ഫ്രഞ്ച് ഒാപൺ ജേത്രി ആഷ്ലി ബാർതിയാണ് ഒന്നാം സീഡ്. നവോമി ഒസാകയാണ് രണ്ടാമത്. നിലവിലെ ജേതാവായ ആഞ്ചലിക് കെർബർ അഞ്ചാമതും ഏഴുതവണ ചാമ്പ്യനായ സെറീന വില്യംസ് 11ാം സീഡുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.