Posted On
date_range Updated On
date_range മിയാമി ഒാപൺ: നദാലിന് ജയം
മിയാമി: മിയാമി ഒാപൺ ടെന്നിസ് ടൂർണമെൻറിൽ സ്പാനിഷ് ഇതിഹാസം റാഫേൽ നദാലിന് ജയം. രണ്ടാം റൗണ്ട് മത്സരത്തിൽ ഇസ്രാേയലിെൻറ ഡുഡി സെലെയെ നേരിട്ടുള്ള സെറ്റുകൾക്കാണ് നദാൽ തോൽപിച്ചത്. സ്കോർ 6-3, 6-4. മഴമൂലം വൈകിത്തുടങ്ങിയ മത്സരത്തിൽ എതിരാളിക്ക് അവസരങ്ങളൊന്നും നൽകാതെയാണ് നദാൽ തോൽപിച്ചത്. നാലുതവണ മിയാമി ഒാപണിൽ ഫൈനൽ പോരാട്ടത്തിന് അർഹത നേടിയെങ്കിലും ഇതുവരെയും ഇൗ ഒാപണിൽ മുത്തമിടാൻ താരത്തിനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.