Posted On
date_range Updated On
date_range വിംബ്ൾഡൺ: മറെയും നദാലും പ്രീക്വാർട്ടറിൽ
ലണ്ടൻ: വിംബ്ൾഡണിൽ നിലവിലെ ചാമ്പ്യനായ ആൻഡി മറെയും റാഫേൽ നദാലും ജയത്തോടെ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. റഷ്യൻ താരം കാരൻ കച്ചനോവിനെ തോൽപിച്ച് നദാൽ മുന്നേറിയപ്പോൾ, ഇറ്റാലിയൻ താരം ഫാബിയോ ഫോഗ്നിനിയെ തകർത്തുവിട്ടാണ് മറെ, നാലാം റൗണ്ടിൽ പ്രവേശിക്കുന്നത്. കച്ചനോവിനെ 6-1, 6-4, 7-6 സ്കോറിനാണ് നദാൽ മറികടന്നത്. ഫാബിയോ ഫോഗ്നിനിയെ 6-2, 4-6, 6-1, 7-5ന് തോൽപിച്ചാണ് മറെ നാലാം റൗണ്ടിൽ പ്രവേശിച്ചത്. വനിതകളുടെ ഡബ്ൾസിൽ ഇന്ത്യയുടെ സാനിയ മിർസ സഖ്യം ജയത്തോടെ മുന്നേറി. സാനിയ മിർസ-ക്രിസ്റ്റൻ ഫ്ലിപ്കെൻ സഖ്യം ബ്രിട്ടീഷ് ജോടികളായ നോമി ബ്രാഡി-വാസ്റ്റൺ സഖ്യത്തെ 6-3, 3-6, 6-4 സ്കോറിന് തോൽപിച്ചു.
വനിത സിംഗ്ൾസിൽ മുൻനിര താരങ്ങളായ ആഞ്ജലിക് കെർബർ, ഗർബിൻ മുഗുരുസ, വീനസ് വില്യംസ്, സിമോണ ഹാലപ് എന്നിവർ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. പ്രീക്വാർട്ടറിൽ കെർബർ മുഗുരുസയുമായി ഏറ്റുമുട്ടുേമ്പാൾ, അമേരിക്കയുടെ വീനസ് വില്യംസ് െക്രായേഷ്യയുടെ അന്ന കൊൻജുമായി ഏറ്റുമുട്ടും. അതേസമയം, ഹാലപ് വിക്ടോറിയ അസരെങ്കയുമായി പ്രീക്വാർട്ടറിൽ ഏറ്റുമുട്ടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.