Posted On
date_range Updated On
date_range ഷറപോവക്ക് അടിതെറ്റി; യു.എസ് ഓപ്പണിൽ നിന്നും പുറത്ത്
ന്യൂയോർക്ക്: യു.എസ് ഓപ്പണിൽ മികച്ച തുടക്കത്തോടെ മുന്നേറുകയായിരുന്ന റഷ്യൻ താരം മരിയ ഷറപവക്ക് അടിതെറ്റി. ലത്വിയ താരം അനസ്താസിയ സെവസ്തോവയോടാണ് ഷറപോവ പരാജയപ്പെട്ടത്. സ്കോർ 5-7,6-4,6-2, 16-ാം സീഡായ സെവസ്തോവ ഇതോടെ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഷറപ്പോവ 15 മാസത്തെ വിലക്കിനുശേഷമാണ് കോർട്ടിലേക്ക് തിരിച്ചെത്തിയത്. വൈൽഡ് കാർഡ് എൻട്രിയിലുടെയായിരുന്നു പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.