Posted On
date_range Updated On
date_range മത്സരത്തിനിടയില്‍ ഷറപോവയോട് വിവാഹാഭ്യര്‍ത്ഥനയുമായി ആരാധകന്‍; വീഡിയോ വൈറല്‍
ഇസ്താംബുള്‍: ടെന്നീസ് കോര്‍ട്ടിലെ സൗന്ദര്യ റാണിയെന്ന് അറിയപ്പെടുന്ന മരിയ ഷറപോവക്ക് ആരാധകൻെറ വിവാഹാഭ്യര്‍ത്ഥന. തുർക്കി നഗരമായ ഇസ്താംബുളിൽ നടന്ന പ്രദർശന മത്സരത്തിനിടെയാണ് സംഭവം.
Maria Sharapova’s response to a marriage proposal in Istanbul over the weekend #tennis pic.twitter.com/9CFZ4qDCvA
— Actual Human™ (@lynnlovestennis) November 28, 2017
ഗ്യാലറിയില്‍ നിന്നും ഒരു ആരാധകന്‍ എന്നെ കല്യാണം കഴിക്കുമോ എന്ന് വിളിച്ചു ചോദിച്ചു, ഇത് കേട്ടതോടെ ഗ്യാലറിയിലുള്ളവര്‍ പൊട്ടിചിരിച്ചു. ആദ്യമൊന്ന് അമ്പരന്നെങ്കിലും ആലോചിക്കാം എന്ന അര്‍ത്ഥത്തില്‍ തലയാട്ടി കൊണ്ടാണ് ഷറപോവ ഇതിനോട് പ്രതികരിച്ചത്.
ഷറപോവയുടെ മറുപടി ഗ്യാലറിയെ ഒരു നിമിഷത്തേക്ക് നിശ്ശബ്ദമാക്കിയെങ്കിലും പിന്നാലെ കയ്യടിയോടു കൂടി ആരാധകര്‍ ഇത് ഏറ്റെടുക്കുകയായിരുന്നു. തുർക്കി താരത്തിനെതിരെ നടന്ന മത്സരത്തിൽ ഷറപോവക്കായിരുന്നു വിജയം. 1995ല്‍ ഇതിഹാസ താരം സ്റ്റെഫി ഗ്രാഫിനോടും ആരാധകന്‍ മത്സരത്തിനിടെ വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.