മ​ണി​ക ബ​ത്ര ടി.​ടി ‘ബ്രേ​ക്​​ത്രൂ സ്​​റ്റാ​ർ’

ഇ​ഞ്ചി​യോ​ൺ: ടേ​ബ്​​ൾ ടെ​ന്നി​സി​ലെ മി​ക​വി​നു​ള്ള രാ​ജ്യാ​ന്ത​ര പു​ര​സ്​​കാ​ര​വു​മാ​യി ഇ​ന്ത്യ​യു​ടെ മ ​ണി​ക ബ​ത്ര. ഇ​ഞ്ചി​യോ​ണി​ൽ ന​ട​ന്ന ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ടേ​ബ്​​ൾ ടെ​ന്നി​സ്​ ഫെ​ഡ​റേ​ഷ​ൻ അ​വാ​ർ​ഡ്​ നി​ശ​യി​ ൽ ക​ഴി​ഞ്ഞ സീ​സ​ണി​ലെ ശ്ര​ദ്ധേ​യ താ​ര​ത്തി​നു​ള്ള ‘ബ്രേ​ക്​​ത്രൂ സ്​​റ്റാ​ർ’ പു​ര​സ്​​കാ​ര​ത്തി​നാ​ണ്​ ഇ​ന്ത്യ​ൻ താ​രം അ​ർ​ഹ​യാ​യ​ത്. ഇ​താ​ദ്യ​മാ​യാ​ണ്​ ടേ​ബ്​​ൾ ടെ​ന്നി​സ്​ രാ​ജ്യാ​ന്ത​ര പു​ര​സ്​​കാ​ര​ത്തി​ന്​ ഒ​രു ഇ​ന്ത്യ​ൻ താ​രം പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത്.

ക​ഴി​ഞ്ഞ കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സി​ൽ വ​നി​ത സിം​ഗ്​​ൾ​സി​ലും ടീം ​ഇ​ന​ത്തി​ലും മ​ണി​ക സ്വ​ർ​ണം നേ​ടി​യി​രു​ന്നു. ഡ​ബ്​​ൾ​സി​ൽ വെ​ള്ളി​യും മി​ക്​​സ​ഡ്​ ഡ​ബ്​​ൾ​സി​ൽ വെ​ങ്ക​ല​വും നേ​ടി സൂ​പ്പ​ർ​താ​ര പ​രി​വേ​ഷ​ത്തി​ലേ​ക്കു​യ​ർ​ന്നു. റാ​ങ്കി​ങ്ങി​ൽ 52ലെ​ത്തി ഇ​ന്ത്യ​ക്കാ​രി​യു​ടെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​വും കാ​ഴ്​​ച​വെ​ച്ചു.

Tags:    
News Summary - manika batra-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.