Posted On
date_range Updated On
date_range ഇന്ത്യ - പാക് സംഘർഷം: ഇന്ത്യയിലെ ടെന്നിസ് മത്സരങ്ങൾ റദ്ദാക്കി
ന്യൂഡൽഹി: പാകിസ്താനിലേക്കുള്ള വ്യോമ പാത അടച്ചതോടെ ഇന്ത്യയിലെ ടെന്നിസ് മത് സരങ്ങൾ റദ്ദാക്കി. പുൽവാമയിൽ 40 ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു പിന്നാലെ ബാലാകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെയാണ് ആകാശ പാത അടച്ചത്.
ഇത് രാജ്യാന്തര ടൂർണമെൻറ് നടത്തിപ്പിന് തിരിച്ചടിയാവുമെന്നാണ് രാജ്യാന്തര ടെന്നിസ് ഫെഡറേഷൻ നിലപാട്. ഏപ്രിലിൽ ന്യൂഡൽഹിയിൽ നടക്കാനിരുന്ന ജൂനിയർ ഡേവിസ് കപ്പ്, ഫെഡ് കപ്പ് മത്സരങ്ങളുടെ വേദി തായ്ലൻഡിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.