Posted On
date_range Updated On
date_range ഫ്രഞ്ച് ഒാപൺ വനിത വിഭാഗം: ഹാലെപ് x മുഗുരുസ സെമി
പാരിസ്: ഫ്രഞ്ച് ഒാപൺ വനിത വിഭാഗം സിംഗ്ൾസിൽ സിമോണ ഹാലെപ് x ഗർബിൻ മുഗുരുസ സെമി ഫൈനൽ. ക്വാർട്ടർ ഫൈനലിൽ മരിയ ഷറപോവയെ നേരിട്ടുള്ള െസറ്റുകളിൽ തരിപ്പണമാക്കിയാണ് മുഗുരുസയുടെ സെമി പ്രവേശനം. 6-2, 6-1 സ്കോറിനായിരുന്നു ദയനീയ വീഴ്ച. ആറുവർഷത്തിനിടെ ഫ്രഞ്ച് ഒാപൺ സെമിയിലെ ഏറ്റവും നാണകെട്ട തോൽവിയായി ഇത് മാറി.
മറ്റൊരു മത്സരത്തിൽ ആഞ്ജലിക് കെർബറിനെതിരെ മൂന്ന് സെറ്റ് കളിച്ചാാണ് ഹാലെപ് ജയിച്ചത്. സ്കോർ: 6-7, 6-3, 6-3. മാഡിസൺ കീസും െസ്ലാവെയ്ൻ സ്റ്റീഫൻസും തമ്മിലാണ് രണ്ടാം സെമി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.