Posted On
date_range Updated On
date_range ഫ്രഞ്ച് ഒാപൺ: തീമും സ്വരേവും ക്വാർട്ടറിൽ
പാരിസ്: അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ റഷ്യയുടെ കരൻ കചനോവിനെ തോൽപിച്ച് രണ്ടാം സീഡ് അലക്സാണ്ടർ സ്വരേവ് ഫ്രഞ്ച് ഒാപൺ ക്വാർട്ടറിലേക്ക്. രണ്ട് സെറ്റുകൾക്ക് പിന്നിട്ടുനിന്ന ശേഷമായിരുന്നു ജർമൻ താരത്തിെൻറ തിരിച്ചുവരവ്. സ്കോർ 4-6, 7-6, 2-6, 6-3, 6-3. 21കാരനായ സ്വരേവിെൻറ ആദ്യ ഗ്രാൻഡ്സ്ലാം ക്വാർട്ടറാണിത്.
മറ്റൊരു പ്രീക്വാർട്ടറിൽ പരിക്കുമാറിയെത്തിയ19ാം സീഡ് കെയ് നിഷികോറിയുടെ കുതിപ്പിന് അന്ത്യം കുറിച്ച് ഒാസ്ട്രിയൻ താരമായ ഡൊമിനിക് തീമും ക്വാർട്ടറിലെത്തി (6-2, 6-0, 5-7, 6-5). വനിതകളിൽ യു.എസിെൻറ സ്ലൊനെ സ്റ്റീഫൻസ്, മാഡിസൺ കീസ് ക്വാർട്ടർ പ്രവേശനം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.